ലെബനനിലെ കുവൈത്ത് പൗരന്മാരോട് രാജ്യം വിടാൻ നിർദേശം

0
17

ലെബനനിലെ കുവൈത്ത് പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇസ്രായേൽ അധിനിവേശവുമായി ബന്ധപെട്ട സംഘർഷങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നിർദേശം. ഇതേ തുടർന്ന് കവൈത്ത് എയാർവേസ് ആദ്യ വിമാനം ലെബനാനിലേക്ക് അയച്ചു. ലെബനൻ വിടാൻ സാധിക്കാത്തവർ കുവൈറ്റ് എംബസിയുമായി എംബസിയുടെ എമർജൻസി ഫോൺ: 0096171171441 വഴി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേഖലയിൽ നടക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നിലവിൽ റിപ്പബ്ലിക് ഓഫ് ലെബനനിലേക്ക് പോകരുതെന്ന് എല്ലാ പൗരന്മാരോടും മന്ത്രാലയം ആഹ്വാനം ചെയ്തു.