കുവൈത്ത് സിറ്റി: എല്ലാ ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ആധികാരിക ഇറ്റാലിയൻ ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളും സഹിതം ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. പ്രമോഷൻ, ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ 4 മുതൽ10 വരെ ഉണ്ടാകും. ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്‌ലെറ്റിൽ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനിയുടെ സാന്നിധ്യത്തിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം നടന്നു. ഇറ്റാലിയൻ ചരിത്ര സ്മാരകങ്ങളുടെ പ്രദർശനങ്ങൾ ഉപദോക്താക്കളിൽ ഇറ്റലിയിലെ മനോഹരമായ തെരുവുകളിലേക്ക് പോയ അനുഭൂതി സൃഷ്ടിക്കുന്നു. ഭക്ഷണ പ്രേമികൾക്ക് ഇറ്റാലിയൻ പാചകരീതിയുടെ രുചികരമായ രുചികൾ കണ്ടെത്താനുള്ള സവിശേഷമായ അവസരമാണ് പ്രമോഷൻ പ്രദാനം ചെയ്യുന്നത്. ഇറ്റാലിയൻ ഫുഡ് സ്ട്രീറ്റ് സ്റ്റാളുകൾ ക്ലാസിക് പിസ്സകളും പാസ്തകളും മുതൽ പ്രാദേശിക ഭക്ഷണങ്ങളുടെ വരെ വിശാലമായ നിര വാഗ്ദാനം ചെയ്യുന്നു. ലുലു ഹൈപ്പർമാർക്കറ്റ് ഇറ്റാലിയൻ ബ്രാൻഡഡ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ഒരു പ്രത്യേക സെലക്ഷനും ഒരുക്കിയിട്ടുണ്ട്, ഇത് വാങ്ങുന്നവർക്ക് ഇറ്റലിയിലെ പലഹാരങ്ങൾ അപ്രതിരോധ്യമായ വിലയിൽ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. അവിശ്വസനീയമായ വിലയിൽ രുചികരമായ ചേരുവകളും ഗാർഹിക അവശ്യസാധനങ്ങളും ഓഫറിലുണ്ട്.