കുവൈത്ത് സിറ്റി: അമീർ ഷെയ്ഖ് മെഷൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അറബ്, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി പുതുവത്സരാശംസകൾ കൈമാറി. എല്ലാ ലോക രാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷിതത്വത്തിന്‍റെയും സമാധാനത്തിന്‍റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും ആരോഗ്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും പുതുവത്സരാശംസകൾ അമീർ ആശംസിച്ചു.