ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ധ്രുവ് റാത്തി

0
48

ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ തകിടം മറിച്ചുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ പുറത്തുവന്നപ്പോൾ 543 സീറ്റുകളിൽ 292 എണ്ണത്തിലും എൻ.ഡി.എ മുന്നിലെത്തി. എന്നാൽ, സീറ്റുകളുറപ്പിക്കാൻ എൻ.ഡി.എ സർക്കാറിന് കുറച്ചധികം വിയർക്കേണ്ടി വന്നു. ഇൻഡ്യ സഖ്യത്തിൻ്റെ കുതിച്ചു കയറ്റമാണ് അതിന് കാരണവും.
വോട്ടർമാരോട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി വീഡിയോകൾ നിർമ്മിച്ച് തരംഗം സൃഷ്ടിച്ച യൂട്യൂബറാണ് ധ്രുവ് റാത്തി. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലത്തെ സാധാരണക്കാരൻ്റെ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ഒരു സാധാരണക്കാരൻ്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്,” എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ റാത്തി പറഞ്ഞു.തെരഞ്ഞെടുപ്പ് സമയത്ത് റാത്തിയുടെ യൂട്യൂബ് ചാനൽ സർക്കാർ നയങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും വിമർശിക്കുന്നതിലൂടെ വ്യാപകമായ ശ്രദ്ധ നേടിയിരുന്നു.