വഖഫ് ബില്ല് : ഭരണ ഘടന വിരുദ്ധവും മുസ്ലിം വിരുദ്ധവും- കെ. കെ. എം. എ

0
40

കുവൈത്ത് : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതപരമായ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് പുതിയ വഖഫ് ബില്ലെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് കെ. കെ. എം. എ പത്രക്കുറിപ്പിൽ പറഞ്ഞു. വഖഫ് സ്വത്തുക്കൾ മുസ്ലിം സമുദായത്തിന്റെ മതപരമായ ആവശ്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടതാണ്, ഈ നിയമഭേദഗതി ആ അവകാശത്തെ തടയുകയാണ് ചെയ്യുന്നത്. ഈ ഭേദഗതി സർക്കാരിന് അധിക നിയന്ത്രണം നൽകുകയും, വഖഫ് സ്വത്തുക്കളുടെ ഉപയോഗസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മതസൗഹാർദ്ദവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഈ ഭേദഗതി പിന്‍വലിക്കണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആവശ്യപ്പെടുന്നു. ഈ കിരാത ബില്ലിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് പത്രക്കുറിപ്പിൽ തുടർന്ന് പറഞ്ഞു.