വഖഫ് ബിൽ ബി ജെ പി യുടെ ഒളിയജണ്ട – നാഷണൽ ലീഗ്

0
76

എറണാകുളം: ബി ജെ പി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന വഖഫ് സ്വത്തുക്കൾ കോർപ്പറേറ്റുകളും വ്യവസായ പ്രമുഖരുമുൾപ്പെടെയുള്ളവർക്ക് കീഴടക്കാൻ അവസരമൊരുക്കലും സാമുദായികമായ ചേരിതിരിവിന് കളമൊരുക്കലുമാണെന്ന് നാഷണൽ ലീഗ് സംഘടിപ്പിച്ച വഖഫ് സെമിനാർ. മുനമ്പം പ്രശ്നം നീതിപൂർവ്വകമായും നിയമപരമായും പരിഹരിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു. നാഷണൽ ലീഗ് സംസ്ഥാന ജന. സെക്രട്ടരി സിപി നാസർ കോയ തങ്ങൾ സെമിനാർ ഉൽഘാടനം ചെയ്‌തു. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ടി എ മുഹമ്മദ് ബിലാൽ, സലാം പട്ടാളം , ഫിലിക്സ് പുല്ലു ടാൻ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, ഷബീൽ ഐദ്രൂസി തങ്ങൾ, മുഹ്സിൻ ബാഫഖി തങ്ങൾ,കെ പി ഇസ്മായിൽ, അഡ്വ. മൈക്കിൾ, എൻ കെ അബ്ദുൽ അസീസ് പ്രസംഗിച്ചു. പ്രൊഫ. എ പി അബ്ദുൽ വഹാബ് സേട്ടു സാഹിബ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. ടി എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മനാഫ് ഫാരിസ് സ്വാഗതവും അമീൻ മേടപ്പിൽ നന്ദിയും പറഞ്ഞു.