വഖ്‌ഫ് നിയമം ഹിന്ദുത്വ അജണ്ടയുടെ ഒളിച്ചു കടത്തൽ – നാഷണൽ ലീഗ്

0
26

കാസർകോട് :ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി പാർലമെന്റ് തിടുക്കത്തിൽ പാസ്സാക്കിയ പുതിയ വഖ്‌ഫ് നിയമം ദുരുദ്ദേശ പരവും ന്യൂനപക്ഷാവകാശങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും നാഷണൽ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബേക്കലിൽ നടന്ന വഖ്‌ഫ് പ്രതിഷേധാ സമരം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇക്ബാൽ മാളിക അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി.കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് മധുർ മുഖ്യ പ്രഭാഷണം നടത്തി.മുസ്തഫ കുമ്പള, തയ്യിബ് തൃക്കരിപ്പൂര്, അബ്ദുറഹ്മാൻ ഹാജി മടക്കര, കെ.എ.മുഹമ്മദ് ബേക്കൽ, അബ്ദുറഹ്മാൻ ആരിക്കാടി,അഷ്‌റഫ് മംഗൽപ്പാടി,എസ്.കെ.ഇബ്രാഹിംഅബ്ദുറഹ്മാൻ,താജുദ്ധീൻ കെ.പി.,.ഇബ്രാഹിം, എൻ എം. ഇല്യാസ്‌, കെ.ടി.മുഹമ്മദ്, തംസീർ,ഷാഫി ഖിലിരിയ, ബി.കെ.സുലൈമാൻ, കെ.ടി.അബ്ബാസ്, മൂസ പുളിന്റടി എന്നിവർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.കമ്പാർ സ്വാഗതവും ജില്ലാ സെക്രട്ടറി അമീറലി കളനാട് നന്ദിയും പറഞ്ഞു.