വനിതാവേദികുവൈറ്റ്‌ ക്രിസ്തുമസ് പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

0
37

എന്നും മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ സഞ്ചരിക്കുന്ന വനിതാവേദികുവൈറ്റ്‌ നൂതന സാങ്കേതിക വിദ്യയിലൂടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും, വനിതാവേദി കുവൈറ്റിന്റെ ആദ്യകാല പ്രവർത്തകയും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രീമതി ശ്യാമള നാരായണന് യാത്രയയപ്പും നൽകി.

ഓൺലൈനായി നടന്ന പരിപാടിയിൽ വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീമതി രമ അജിത് അധ്യക്ഷതയും ആക്ടിങ് സെക്രട്ടറി ശ്രീമതി ആശ ബാലകൃഷ്ണൻ സ്വാഗതവും അർപ്പിച്ചു.

പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ദുർഘടമായ പാതയിലൂടെ കടന്നുവന്ന വനിതാവേദി കുവൈറ്റിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ പറ്റിയും ശ്രീമതി ശ്യാമള നാരായണൻ വഹിച്ച പങ്കിനെപ്പറ്റിയും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി സജിത സ്കറിയ പ്രതിപാദിക്കുകയുണ്ടായി. അതുപോലെ തന്നെ കോവിഡ് പ്രതിസന്ധികൾക്കിടയിലും കോവിഡ് വാക്‌സിൻ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത് ഉൾപ്പെടെ ക്രിസ്തുമസും പുതുവത്സരവും നമുക്ക് പ്രതീക്ഷകൾ നൽകുന്നു വെന്നും നമ്മുടെ കൊച്ച് കേരളം എല്ലാ രംഗങ്ങളിലും കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഏറെ വേറിട്ടതാണെന്നും സൂചിപ്പിച്ചു.

യാത്രയപ്പു ഏറ്റുവാങ്ങുന്ന ശ്യാമള നാരായണനെ പറ്റിയുള്ള കുറിപ്പ് കേന്ദ്രകമ്മിറ്റി അംഗം ശ്രീമതി ശുഭ ഷൈൻ അവതരിപ്പിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം ശ്രീ എൻ. അജിത്കുമാർ, ലോകകേരള സഭഅംഗം ശ്രീ സാം പൈനുംമൂട്, കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ ജ്യോതിഷ് ചെറിയാൻ, ഉപദേശകസമിതി അംഗങ്ങളായ ശ്രീ ആർ. നാഗനാഥൻ, ശ്രീ സജിതോമസ് മാത്യു, ശ്രീ ടി. വി ഹിക്മത്, വനിതാവേദി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മുൻകാല പ്രവർത്തകർ, യൂണിറ്റ് കൺവീനർമാർ എന്നിവർ സംസാരിച്ചു,

പിന്നീട് ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിൽ
സന്ദേശം സാൽമിയ യൂണിറ്റ് കൺവീനർ ശ്രീമതി സ്വപ്ന ജോർജ് അവതരിപ്പിച്ചു വനിതാവേദി അൽജലീബ് യൂണിറ്റിന്റെ ക്രിസ്മസ് കരോളും തുടർന്ന് മറ്റു യൂണിറ്റുകളുടെതനതു കലാപരിപാടികളും അരങ്ങേറി. ശ്രീമതി ഷിനി റോബർട്ട്‌ അവതാ രകയായ പരിപാടിക്ക് ശ്രീമതി ദിപിമോൾ സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.