വനിതാവേദി കുവൈറ്റ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

0
33

കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം പ്രശാന്തി ബിജോയുടെ അധ്യക്ഷതയിൽ നടന്നു . ജനറൽസെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട് കൺവീനർ കവിത അനൂപും , അനുശോചന കുറിപ്പ് ഷീന തോമസും അവതരിപ്പിച്ചു. സമ്മേളനത്തിൽ വനിതാവേദികുവൈറ്റ് പ്രസിഡൻ്റ് അമിനാ അജ്നാസ്, ഉപദേശക സമിതി അംഗം ടി വി ഹിക്മത്ത്,വൈസ് പ്രസിഡൻ്റ് ഷിനി റോബോർട്ട്, ജോ.സെക്രട്ടറി പ്രസീത ജിതിൻ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ ബിന്ദു ദിലീപ്, സ്വപ്ന ജോർജ്, സുനിത സോമരാജ്, രാജലക്ഷ്മി ഷൈമേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പ്രമേയ കമ്മിറ്റിയ്ക്കു വേണ്ടി ലിപി പ്രസീത് സുമിത വിശ്വനാഥ് മിനിട്ട്സ് കമ്മിറ്റിയ്ക്കായി കൃഷ്ണ രജീഷ് ലിബി ബിജു,രെജിസ്ട്രഷൻ കമ്മിറ്റിയ്ക്കുവേണ്ടി ദേവി സുഭാഷ് ലക്ഷ്മിപ്രിയ അജിത് എന്നിവർ പ്രവർത്തിച്ചു.’വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള നയത്തിനെതിരെയുള്ള പ്രമേയം’ , കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന മനുഷ്യപക്ഷ വിരുദ്ധതയ്ക്കെതിരെയുള്ള പ്രമേയവും’ സമ്മേളനം അംഗീകരിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി പ്രശാന്തി ബിജോയേയും, ജോയിൻറ് കൺവീനർമാരായി കൃഷ്ണ രജീഷിനെയും ലിബി ബിജുവിനേയും തിരഞ്ഞെടുത്തു.ജോയിൻറ് കൺവീനർ ദീപ ബിനു സ്വാഗതം അർപ്പിച്ച സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുത്ത ജോയിൻറ് കൺവീനർ കൃഷ്ണ രജീഷ് നന്ദി രേഖപ്പെടുത്തി.

റിഗായ് യൂണിറ്റ് സമ്മേളനം മരിയ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ പി. വത്സല നഗറിൽ വെച്ച് നടന്ന വനിതാ വേദി റിഗ്ഗായ് യൂണിറ്റ് സമ്മേളനം പ്രസിഡൻ്റ് അമീന അജ്നാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ അനീജാ ജിജു റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്നു നടന്നവിശദമായ ചർച്ചയ്ക്ക് വനിതാ വേദി കുവൈറ്റ് സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ മറുപടി പറയുകയും ചെയ്തു. അവതരിപ്പിച്ച റിപ്പോർട്ട്‌ സമ്മേളനം അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷെറിൻഷാജു, ബിന്ദുജ കെ വി എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചുസംസാരിച്ചു പ്രമേയ കമ്മിറ്റിക്കുവേണ്ടി ബീനബിനോയ്, മമിത പുലിക്കോട്, മിനുട്സ് നിമ്മി സുനിൽ, തുഷാര അരവിന്ദൻ, രെജിസ്ട്രേഷൻ കമ്മിറ്റി അമ്പിളി വി സി, രജനി സൈമൺഎന്നിങ്ങനെപ്രവർത്തിച്ചു.വയനാട് പുനർ നിർമാണ ത്തിനാവശ്യമായ സാമ്പത്തികസഹായം കേന്ദ്രം അനുവദിക്കണമെന്നും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും കേന്ദ്രം പിന്മാറ ണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു റിഗ്ഗയ് യൂണിറ്റ് ജോ. കൺവീനർ റിനി ഷാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഷാബി രാജു അനുശോചനം രേഖപ്പെടുത്തി.സമ്മേളനം പുതിയ കൺവീനറായി മരിയ ജോർജ്, ജോയിന്റ് കൺവീനന്മാരായി ബീന ബിനോയി, ബിതീഷ കീനേരി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് പുതിയ കൺവീനർ മരിയ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.