വനിതാവേദി കുവൈറ്റ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

0
56

കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം പ്രശാന്തി ബിജോയുടെ അധ്യക്ഷതയിൽ നടന്നു . ജനറൽസെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട് കൺവീനർ കവിത അനൂപും , അനുശോചന കുറിപ്പ് ഷീന തോമസും അവതരിപ്പിച്ചു. സമ്മേളനത്തിൽ വനിതാവേദികുവൈറ്റ് പ്രസിഡൻ്റ് അമിനാ അജ്നാസ്, ഉപദേശക സമിതി അംഗം ടി വി ഹിക്മത്ത്,വൈസ് പ്രസിഡൻ്റ് ഷിനി റോബോർട്ട്, ജോ.സെക്രട്ടറി പ്രസീത ജിതിൻ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ ബിന്ദു ദിലീപ്, സ്വപ്ന ജോർജ്, സുനിത സോമരാജ്, രാജലക്ഷ്മി ഷൈമേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പ്രമേയ കമ്മിറ്റിയ്ക്കു വേണ്ടി ലിപി പ്രസീത് സുമിത വിശ്വനാഥ് മിനിട്ട്സ് കമ്മിറ്റിയ്ക്കായി കൃഷ്ണ രജീഷ് ലിബി ബിജു,രെജിസ്ട്രഷൻ കമ്മിറ്റിയ്ക്കുവേണ്ടി ദേവി സുഭാഷ് ലക്ഷ്മിപ്രിയ അജിത് എന്നിവർ പ്രവർത്തിച്ചു.’വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള നയത്തിനെതിരെയുള്ള പ്രമേയം’ , കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന മനുഷ്യപക്ഷ വിരുദ്ധതയ്ക്കെതിരെയുള്ള പ്രമേയവും’ സമ്മേളനം അംഗീകരിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി പ്രശാന്തി ബിജോയേയും, ജോയിൻറ് കൺവീനർമാരായി കൃഷ്ണ രജീഷിനെയും ലിബി ബിജുവിനേയും തിരഞ്ഞെടുത്തു. ജോയിൻറ് കൺവീനർ ദീപ ബിനു സ്വാഗതം അർപ്പിച്ച സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുത്ത ജോയിൻറ് കൺവീനർ കൃഷ്ണ രജീഷ് നന്ദി രേഖപ്പെടുത്തി.

റിഗായ് യൂണിറ്റ് സമ്മേളനം

മരിയ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ പി. വത്സല നഗറിൽ വെച്ച് നടന്ന വനിതാ വേദി റിഗ്ഗായ് യൂണിറ്റ് സമ്മേളനം പ്രസിഡൻ്റ് അമീന അജ്നാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ അനീജാ ജിജു റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്നു നടന്നവിശദമായ ചർച്ചയ്ക്ക് വനിതാ വേദി കുവൈറ്റ് സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ മറുപടി പറയുകയും ചെയ്തു. അവതരിപ്പിച്ച റിപ്പോർട്ട്‌ സമ്മേളനം അംഗീകരിച്ചു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷെറിൻഷാജു, ബിന്ദുജ കെ വി എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചുസംസാരിച്ചു പ്രമേയ കമ്മിറ്റിക്കുവേണ്ടി ബീനബിനോയ്, മമിത പുലിക്കോട്, മിനുട്സ് നിമ്മി സുനിൽ, തുഷാര അരവിന്ദൻ, രെജിസ്ട്രേഷൻ കമ്മിറ്റി അമ്പിളി വി സി, രജനി സൈമൺഎന്നിങ്ങനെപ്രവർത്തിച്ചു.വയനാട് പുനർ നിർമാണ ത്തിനാവശ്യമായ സാമ്പത്തികസഹായം കേന്ദ്രം അനുവദിക്കണമെന്നും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും കേന്ദ്രം പിന്മാറ ണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു റിഗ്ഗയ് യൂണിറ്റ് ജോ. കൺവീനർ റിനി ഷാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഷാബി രാജു അനുശോചനം രേഖപ്പെടുത്തി.സമ്മേളനം പുതിയ കൺവീനറായി മരിയ ജോർജ്, ജോയിന്റ് കൺവീനന്മാരായി ബീന ബിനോയി, ബിതീഷ കീനേരി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് പുതിയ കൺവീനർ മരിയ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു. അൽജലീബ് യൂണിറ്റ് സമ്മേളനം 04/10/2024 വെള്ളിയാഴ്ച രാവിലെ 11മണിക്ക് അബ്ബാസിയ കലാ സെന്ററിൽ സുബി സുരേഷ് നഗറിൽ സംഘടിപ്പിച്ചു. ശ്രീമതി. ലിജി സാന്റോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മോളി ജോസഫ് സ്വാഗതം അർപ്പിച്ചു. സമ്മേളനം വനിതാവേദി ജനറൽ സെക്രട്ടറി ശ്രീമതി. ആശാലതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രശ്മി രവീന്ദ്രൻ അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ജിജി രമേശ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റിയ്ക്കു വേണ്ടി വൈസ് പ്രസിഡന്റ് ഷിനി റോബർട്ടും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.  രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി . നീതുവുംപ്രമേയ കമ്മിറ്റിയിൽ അനുഷ ശ്യാമുംഅശ്വതിയും, മിനിറ്റ്സ് കമ്മിറ്റിയിൽ ശ്രീലതയും പ്രവർത്തിച്ചു. കേരളത്തോട് ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും മാത്യ ശിശു മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണം അവസാനിപ്പിക്കയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.എന്നിങ്ങനെ പ്രമേയത്തിൽ ആവശ്യപ്പെടുകയും സമ്മേളനം പ്രമേയം അംഗീകരിക്കുകയും ചെയ്തു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ശ്രീജ സുരേഷ്,ജോയിന്റ് കൺവീനർമാരായി അനുഷശ്യാം ,രശ്മി രവീന്ദ്രൻഎന്നിവരെ തിരഞ്ഞെടുത്തു.കേന്ദ്ര കമ്മിറ്റി അംഗം രമ അജിത്, അനിജ ജിജു, ബിന്ദുജ കെ വി രാജലക്ഷ്മി ഷൈമേഷ് എന്നിവർ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ശ്രീജസുരേഷ് സമ്മേളനത്തിന് നന്ദിഅർപ്പിച്ചു.

വനിതാവേദി കുവൈറ്റ് അബുഹലിഫ യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച 04/10/2024 വൈകിട്ട് 3മണിക്ക് മംഗഫ് കലാ സെന്ററിൽ കവിയൂർ പൊന്നമ്മ നഗറിൽ സംഘടിപ്പിച്ചു. ഷേർളി ശശിരാജന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് ജോയിന്റ് കൺവീനർ അരുണിമ പ്രകാശ് സ്വാഗതം അർപ്പിച്ചു. സമ്മേളനം വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ്‌ അമീന അജ്നാസ് ഉദ്ഘാടനം ചെയ്തു. ഷിനി സുനിൽരാജ് അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ സുനിത സോമരാജ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റിയുടെ മറുപടി സെക്രട്ടറിയും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. ഉപദേശക സമിതി അംഗം ശ്രീ. ടി. വി. ഹിക്മത്, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ കവിത അനൂപ് , ഷെറിൻ ഷാജു, സ്വപ്ന ജോർജ്, രമ അജിത്, സുമതി ബാബു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ഉണ്ണി പ്രവീൺ, പ്രമേയ കമ്മിറ്റിയിൽ ലെനി തോമസ് സ്നേഹ രഞ്ജിത്ത്,മിനിറ്റ്സ് കമ്മിറ്റിയിൽ നിമ്യ ഗോപിനാഥ് ഹെനമോൾ ജയരാജ് എന്നിവർ പ്രവർത്തിച്ചു. കേരളത്തോട് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക മാധ്യമ ഗൂഡലോചനകൾ തിരിച്ചറിഞ്ഞു ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുക എന്നിങ്ങനെ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും സമ്മേളനം പ്രമേയം അംഗീകരിക്കുകയും ചെയ്തു. പുതിയ ഭാരവാഹി നിർദ്ദേശം ട്രഷറർ അഞ്ജന സജി അവതരിപ്പിച്ചു.പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ഷേർളി ശശിരാജൻ , ജോയിന്റ് കൺവീനർമാരായി നിമ്യ ഗോപിനാഥ്, ഷിനി സുനിൽരാജ് എന്നിവരെ തിരഞ്ഞെടുത്തു. പുതിയതായി തിരഞ്ഞെടുത്ത ജോയിന്റ് കൺവീനർ നിമ്യ ഗോപിനാഥ്‌ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അബ്ബാസിയ യൂണിറ്റ് സമ്മേളനം 12/10/24 വെള്ളിയാഴ്ച വൈകീട്ട് 4.മണിക്ക് മണിക്ക് ഡോ മൗമിത നഗറിൽ സംഘടിപ്പിച്ചു ഷംല ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് അംഗം ദിവ്യ ശ്രീകുമാർ സ്വാഗതം അർപ്പിച്ചു.. സമ്മേളനം വനിതാവേദി സെക്രട്ടറി ആശാലത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഴ്‌സി ശശി അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ബിന്ദുജ യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റി മറുപടി ആക്ടിങ് പ്രസിഡന്റ്‌ ഷിനി റോബെർട്ടും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.വനിത വേദി ഉപദേശക സമിതി അംഗം സജി തോമസ് മാത്യു മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ഷേർലി ഷൈജേഷ്, സുലേഖ സഗീർ , പ്രമേയ കമ്മിറ്റിയിൽ പ്രിയ രാജേഷ്, ബിനു , മിനിറ്റ്സ് കമ്മിറ്റിയിൽ വന്ദന മുരളീധരൻ എന്നിവർ പ്രവർത്തിച്ചു. വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കുകയും സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു. പുതിയ ഭാരവാഹി നിർദ്ദേശം ട്രഷറർ അഞ്ജന സജി നിർവഹിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി വന്ദന മുരളീധരൻ , ജോയിന്റ് കൺവീനർമാരായി ഷേർലി ഷൈജേഷ്, സുലേഖ സഗീർ എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹി നിർദ്ദേശം സമ്മേളനം അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുത്ത കൺവീനർ വന്ദന നന്ദി രേഖപ്പെടുത്തിയതോടു കൂടി സമ്മേളനം അവസാനിച്ചു.

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഫർവാനിയ യൂണിറ്റ് സമ്മേളനം 11/10/24 വെള്ളിയാഴ്ച രാവിലെ 10.മണിക്ക് മണിക്ക് സൈനബ ബദറുദ്ധീൻ നഗറിൽ സംഘടിപ്പിച്ചുസുശീല ഏർനെസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് അംഗം ഷൈല ജോമോൻ സ്വാഗതം അർപ്പിച്ചു.സമ്മേളനം വനിതാവേദി ആക്ടിങ് പ്രസിഡന്റ്‌ ഷിനി റോബർട്ട്‌ ഉദ്ഘാടനം ചെയ്തു. ഷിജി ഡേവിസ് അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ജെമിനി സുനിൽകുമാർ യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റി മറുപടി സെക്രട്ടറിയും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ രമ അജിത്കുമാർ ദിപിമോൾ സുനിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ബേബി രാമൻ കുട്ടി , പ്രമേയ കമ്മിറ്റിയിൽ ശ്രീ വല്ലി , മിനിറ്റ്സ് കമ്മിറ്റിയിൽ ഷൈല ജോമോൻ എന്നിവർ പ്രവർത്തിച്ചു. ഭരണഘടനയെ തള്ളിപ്പറഞ്ഞ തമിഴ്നാട് ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന പ്രസ്താവന ശ്രീവല്ലി പ്രമേയത്തിലൂടെ ആവശ്യപെടുകയും സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു. പുതിയ ഭാരവാഹി നിർദ്ദേശം സെക്രട്ടറി ആശ ബാലകൃഷ്ണൻ നിർവഹിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ജെമിനി സുനിൽകുമാർ , ജോയിന്റ് കൺവീനർമാരായി ഷിജി ഡേവിസ്, മിനിമോൾ ബാലചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹി നിർദ്ദേശം സമ്മേളനം അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുത്ത കൺവീനർ ജെമിനി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തിയതോടു കൂടി സമ്മേളനം അവസാനിച്ചു.

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഹവാല്ലി യൂണിറ്റ് സമ്മേളനം 18/10/24 വെള്ളിയാഴ്ച രാവിലെ 11.00മണിക്ക് സരോജിനിബാലനന്ദൻ നഗറിൽ സംഘടിപ്പിച്ചു. ശകുന്തളയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സജില സ്വാഗതം അർപ്പിച്ചു. സമ്മേളനം വനിതാവേദി സെക്രട്ടറി ആശാലത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷൈല അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ അജിത രാജേഷ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും, കേന്ദ്ര കമ്മിറ്റി മറുപടി വനിതാവേദി സെക്രട്ടറി ആശാലത ബാലകൃഷ്ണനും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.“”സ്ത്രീ തൊഴിൽഇടങ്ങളിലെസുരക്ഷ,വയനാട്ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനോട് അനീതി കാട്ടുന്നു എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കുകയും സമ്മേളനം അത് അംഗീകരിക്കുകയും ചെയ്തു. പുതിയ ഭാരവാഹി നിർദ്ദേശം പ്രസിഡന്റ്‌ ഷിനി റോബർട്ട്‌ നിർവഹിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി അജിതരാജേഷ് ജോയിന്റ് കൺവീനർമാരായി ശകുന്തള ശിവദാസ്, ലിസിമാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹി നിർദ്ദേശം സമ്മേളനം അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുത്ത കൺവീനർ അജിതരാജേഷ് നന്ദി രേഖപ്പെടുത്തിയതോടു കൂടി സമ്മേളനം അവസാനിച്ചു.