വന്ദേഭാരത് മിഷ ഒമ്പതാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു

0
30

വന്ദേഭാരത് മിഷൻ്റെ ഭാഗമായി കുവൈറ്റിൽ നിന്നും ഒ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു . ഒമ്പതാം ഘട്ട വിമാനസർവീസുകൾ ആണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിൽ നിന്നും ഡൽഹി ഗോവ ലക്നൗ വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. നിലവിൽ കേരളത്തിലുള്ള ഒരു വിമാനത്താവളങ്ങളിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടില്ല. കൊറോണ വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ വിമാന സർവീസാണ് വന്ദേഭാരത് മിഷൻ