വന്‍ തുകയുമായി അറബ് പൗരൻ പിടിയില്‍

0
120

കുവൈത്ത് സിറ്റി: ഉറവിടം വ്യക്തമല്ലാത്ത വൻ തുക കൈവശം വച്ചതിന് അറബ് പൗരൻ പിടിയിൽ. പബ്ലിക് സെക്യൂരിറ്റി സെക്ടർ നടത്തിയ ഓപറേഷനിൽ ഹവാലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വ്യക്തിയെയും പണത്തെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.