വയനാടിനായി കൈകോർത്ത് സലാല മൊബൈൽ; ഒരു ലക്ഷം രൂപ നൽകി

0
35

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫ്, അബുഹലീഫ ഭാഗങ്ങളിൽ ഷോപ്പുകളുള്ള സലാല മൊബൈൽ നടത്തുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശികളായ കടവത്ത് സഹോദരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.
ഇതിനു മുമ്പ് മംഗഫ് തീ പിടുത്തത്തെ തുടർന്ന് മൊബെൽ നഷ്ടപ്പെട്ടവർക്ക് മൊബൈൽ ഫോണും സൗജന്യമായി സിം കാർഡുകളും ഇവർ നൽകിയിരുന്നു.