‘വയനാടിന് ഒരു ഡോളർ’ മലയാളം മിഷൻ കാമ്പയിൻ കല കുവൈറ്റ്‌ ഫണ്ട്‌ കൈമാറി

0
40

കുവൈത്ത് സിറ്റി: മലയാളം മിഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ‘വയനാടിന് ഒരു ഡോളർ’ എന്ന കാമ്പയിൻ്റെ ഭാഗമായി കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ കുവൈറ്റിന്റെ നാല് മേഖലകളിലെ മാതൃഭാഷാ ക്ലാസ്സുകളിൽ നിന്നും സ്വരൂപിച്ച ഫണ്ട് കൈമാറി.കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ സെക്രട്ടറി ജെ സജിക്കാണ് ഫണ്ട് കൈമാറിയത്.
വയനാട് മുണ്ടകൈ, ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ വലിയ ദുരന്തത്തെ അതിജീവിച്ച പല കുട്ടികൾക്കും മാതാപിതാക്കളേയും, വീടും വിദ്യാലയവും നഷ്ടമായിരിക്കുന്നു. സർവ്വതും നഷ്ടപ്പെട്ട അവരെ,വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായാണ് സഹായം. സാൽമിയ കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ പ്രസിഡന്‍റ് അനുപ് മങ്ങാട്ട്, ട്രഷറർ അനിൽകുമാർ,കേന്ദ്ര കമ്മിറ്റി അംഗം പി ആർ കിരൺ,കല കുവൈറ്റ്‌ മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ പ്രസിഡന്‍റ് സനൽ കുമാർ, ചെയർമാൻ ജ്യോതിദാസ്,ജോയിൻ്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.