വയനാട്: തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവർത്തകർ. പ്രിയങ്ക 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളും വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന.