വയനാട് ദുരന്തം: കൈത്താങ്ങുമായി കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി

0
42

കുവൈത്ത് സിറ്റി: വയനാട്ടിലെ ദുരിതബാധിതരെ ഹൃദയത്തോടു ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ പുനരധിവാസത്തിനായി കുവൈത്ത് കെഎംസിസി സമാഹരിക്കുന്ന 50 ലക്ഷം രൂപയുടെ ധന സമാഹരണത്തിലേക്ക് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിഹിതം കൈമാറി.14 ലക്ഷം രൂപയാണ് കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മറ്റിക്ക് കൈമാറിയത്. ജില്ലയിലെ 13 മണ്ഡലം കമ്മറ്റികളും സ്വരൂപിച്ചെടുത്ത തുകയാണ് ഈ 14 ലക്ഷം രൂപ. ഫർവാനിയയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്ദ് നാസർ മശ്ഹൂർ തങ്ങൾക്ക് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടിയാണ് 14 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജില്ലാ ഭാരവാഹികളായ, വി പി അബ്ദുല്ല, അലി അക്ബർ കറുത്തേടത്, ഗഫൂർ അത്തോളി, സമീർ തിക്കോടി, സാദിഖ് ടി വി, സംസ്ഥാന ഭാരവാഹികളായ ഗഫൂർ വയനാട്, ഹാരിസ് വള്ളിയോത്, റൗഫ് മശ് ഹൂർ തങ്ങൾ, ജില്ലയിലെ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.