കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രജിസ്ട്രേഷൻ & തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന് കൈമാറി. സംഘടനയുടെ പ്രസിഡന്റ് ഡോജി മാത്യു ആണ് തുക കൈമാറിയത്.