വയെറ്റ്നാം ലോൺ വാർത്ത കുവൈത്ത് നിഷേധിച്ചു

vietnam embassy Kuwait

 

കുവൈത്ത് നയതന്ത്ര പ്രതിനിധി അദ്നാൻ അൽ അഹമ്മദ് വിയറ്റ്നാമീസ് തലസ്ഥാനം ഹാനോയ് സന്ദർശിച്ചതിനോടൊപ്പം ഉയർന്ന കേട്ട നോൺ റീഫണ്ടബൾ ലോൺ വാർത്തകൾ കുവൈത്ത് നിഷേധിച്ചു.

കുവൈത്ത് പ്രതിനിധിയുടെ ഹാനോയ് സന്ദർശനം ധനാത്മകവും ക്രിയാത്മകവും സൗഹാർദ്ദപരവുമായിരുന്നു. എണ്ണ വിപണിയുടെ അനന്തരസാധ്യതകളെ പറ്റിയുള്ള ചർച്ചകൾ വിജയകരമായിരുന്നെന്ന് അദ്‌നാൻ അൽ അഹമ്മദ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.

ലോണുകളുടെ കാര്യം സംസാരിച്ചിട്ടില്ലെന്നും അതെല്ലാം കുവൈത്ത് ഫണ്ട് ഫോർ അറബ് എക്കണോമിക്ക് ഡവലപ്മെന്റ് സമിതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.