കുവൈറ്റ്: പ്രവാസികൾക്ക് വർക്ക് പെർമിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ആദ്യ ശമ്പളം നൽകിയിരിക്കണമെന്ന് മുന്നറിയിപ്പ്. കുവൈറ്റ് മാന്‍പവർ അതോറിറ്റിയാണ് കർശന നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വർക്ക് പെർമിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ആദ്യ ശമ്പളം വിദേശ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിരിക്കണം അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പ്രവാസികളായ മുഴുവൻ തൊഴിലാളികളുടെയും ഇഖാമ പുതുക്കൽ ഓൺലൈന്‍ വഴിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഐടി അധികൃതരും അറിയിച്ചിട്ടുണ്ട്.