വാക്കേറ്റം; ഏഷ്യക്കാരന് കുത്തേറ്റു

0
26

കുവൈത്ത് സിറ്റി: അക്രമാസക്തമായ വാക്കേറ്റത്തെ തുടർന്ന് ഏഷ്യക്കാരന് കുത്തേറ്റു. അംഘരയിലാണ് സംഭവം. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടനെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അക്രമിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി നിയമപാലകർ വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.