വാരാന്ത്യത്തിൽ തണുപ്പ് കൂടും

0
14

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. കിഴക്കൻ യൂറോപ്പിൽ നിന്ന് വരുന്ന തണുത്ത വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന മർദ്ദ സംവിധാനത്തിൻ്റെ വിപുലീകരണമാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ധാരാർ അൽ-അലി വാർത്താ ഏജൻസിയോട് പറഞ്ഞു.