കുവൈത്ത് സിറ്റി: ഫിഫ്ത് റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങളിലൊന്ന് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.