വാഹനത്തിനുള്ളിൽ കുടുങ്ങി നാല് വയസ്സുള്ള കുട്ടി മരിച്ചു

0
94

കുവൈത്ത് സിറ്റി: ധഹർ പ്രദേശത്ത് വാഹനത്തിനുള്ളിൽ കുടുങ്ങി നാല് വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ രണ്ട് കുട്ടികളെ കണ്ടെത്തിയതായാണ് അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചത്.സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു.മറ്റൊരു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വാഹനം ലോക്ക് ചെയ്ത നിലയിലായിരുന്നു. മരിച്ച കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് മെഡിസിൻ വിഭാഗത്തിന് കൈമാറാൻ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.