വാഹനാപകടം;പ്രവാസിക്ക് ദാരുണാന്ത്യം, 15 പേർക്ക് പരിക്ക്

സിറിയൻ വംശജനാണ് മരിച്ചത്

0
55

കുവൈത്ത് സിറ്റി: സുലൈബിയയ്ക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ വംശജനാണ് മരിച്ചത്. പരിക്കേറ്റവരിൽ ഈജിപ്ഷ്യൻ, സിറിയൻ, പാകിസ്ഥാൻ വംശജരും ഒരു കുവൈത്തിയും ഉൾപ്പെട്ടതായാണ് വിവരം. അപകട വിവരം അറിഞ്ഞപ്പോൾത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ കൈക്കൊണ്ടതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.