വാഹനാപകടം: ടെക്സസിൽ നാല് ഇന്ത്യക്കാർ മരിച്ചു


ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഹൈവേയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു. ടാക്സി ഷെയർ ആപ്പായ കാർ പൂളിങ് വഴി യാത്ര ചെയ്തവരാണ് ദാരുണമായി വെന്തുമരിച്ചത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് മരണപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ തിരിച്ചറിയൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടു വരികയാണ്.