വാഹനാപകടം: സൗദി പൗരൻ കുവൈത്തിൽ മരിച്ചു

  • കുവൈത്ത് സിറ്റി: ജഹ്റയിലുണ്ടായ വാഹനാപകടത്തിൽ സൗദി പൗരനായ ഡ്രൈവർ മരിച്ചു. സംഭവം നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തേക്കെത്തി. ഡ്രൈവറെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സൗദി പൗരൻ സഞ്ചരിച്ചിരുന്ന വാഹനം മാലിന്യ ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ബംഗ്ലാദേശി പൗരനായിരുന്നു ട്രക്ക് ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധനയ്ക്കായി മരിച്ചയാളുടെ മൃതദേഹം ഫോറൻസിക്ക് വിഭാഗത്തിന് കൈമാറി.