വാഹന വിൽപ്പന: ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

0
10

കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനം വിൽക്കുമ്പോൾ നടത്തുന്ന പണമിടപാടുകൾ ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് ഈയിടെ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഈ തീരുമാനം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഡിക്രി നിയമം നമ്പർ 117/2013 ലെ ആർട്ടിക്കിൾ 13 ൽ വിവരിച്ചിരിക്കുന്നു. ആർട്ടിക്കിൾ ഒന്നിലെ ഒന്നും രണ്ടും വകുപ്പുകൾ ലംഘിച്ചാൽ 100 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴ ലഭിക്കും. മൂന്ന് നാല് വകുപ്പുകൾ ലംഘിച്ചാൽ ഒരു മാസം മുതൽ രണ്ടു വർഷം വരെ തടവും 500 മുതൽ 5000 ദിർഹം വരെ പിഴയും ലഭിക്കും. കൂടാതെ, നിയമലംഘകൻ്റെ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നിയമലംഘനങ്ങൾ നടന്നിട്ടുള്ള ഏതെങ്കിലും സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാനുള്ള അധികാരവും വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നിയമം നൽകുന്നു. ആവർത്തിച്ചുള്ള കുറ്റങ്ങളുടെ കാര്യത്തിൽ, പിഴകൾ ഇരട്ടിയാക്കാനും സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാനും കഴിയും.