വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയും കാമുകി ജാസ്മിനും വിവാഹിതരായി

0
50

വിവാദവ്യവസായി വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയും കാമുകി ജാസ്മിനും വിവാഹിതരായി. ലണ്ടനിൽ നടന്ന ഇന്റിമേറ്റ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചാണ് വിവാഹ വാർത്ത ഇരുവരും അറിയിച്ചത്. ഒരാഴ്ച മുമ്പ് തന്റെ കാമുകി ജാസ്മിനുമായുള്ള വിവാഹവിവരം സിദ്ധാർഥ് മല്ല്യ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിവാഹ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത് ജാസ്മിനാണ്. വിവാ​ഹമോതിരം അണിഞ്ഞ ഇരുവരുടെയും കൈകളാണ് ‘ഫോറെവർ’ എന്ന കാപ്ഷനോടെ ജാസ്മിൻ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് സി​ദ്ധാർഥ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് മപ്പറ്റ്’ എന്ന കാപ്ഷനോടെ ഇരുവരും ചേർന്നുള്ള വിവാഹ​ ചിത്രങ്ങൾ പങ്കുവെച്ചത്. 2023ലെ ഹാലോവൻ ആഘോഷങ്ങൾക്കിടെയാണ് ജാസ്മിനോട് സിദ്ധാർഥ് വിവാഹഭ്യർഥന നടത്തിയത്. തുടർന്ന് അതിന്റെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മുൻ മോഡലും നടനുമാണ് സിദ്ധാർഥ് മല്യ. ഇദ്ദേഹം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.