വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദൂരവിദ്യാഭ്യാസ വിഭാഗം, 2020-2021 കാലയളവിലെ ആദ്യ സെമസ്റ്റർ സർ ഈ മാസം 14ന് അവസാനിച്ചതായി അറിയിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ മാർച്ച് 1 വരെ മിഡ് ഇയർ അവധിക്കാലം ആണെന്നും പ്രഖ്യാപനത്തിൽ ഉണ്ട്.
ജനുവരി 25 മുതൽ ആരംഭിച്ച പത്ത് ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ പരീക്ഷകൾ വിദ്യാഭ്യാസമന്ത്രി റദ്ദാക്കിയിരുന്നു ഇതിനുശേഷം സ്കൂളുകളിലെ പ്രവർത്തിസമയം, സ്കൂൾ അവധിദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ പരിഹരിച്ചിട്ടില്ല എന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. പരീക്ഷകൾ ഒഴിവാക്കിയെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ കുട്ടികളുടെ ഗ്രേഡ് കണക്കാക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്.
ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 24 വരെ മിഡ്-ഇയർ അവധിക്കാലം ആരംഭിക്കുകയും ദേശീയ, വിമോചന ദിന അവധി ദിവസങ്ങൾക്ക് ശേഷം മാർച്ച് 1 ന് സ്കൂളുകൾ പുനരാരംഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് മൊത്തം 14 അവധി ദിവസങ്ങൾ ആയിരിക്കും ലഭിക്കുകയായിരുന്നു അധികൃതർ അറിയിച്ചു.