കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ – കുവൈറ്റ് ബന്ധങ്ങളുടെ ആഴം കൂട്ടുന്നതിനെക്കുറിച്ചും കൂടുതൽ സാമ്പത്തിക സഹകരണം സംബന്ധിച്ച വീക്ഷണങ്ങളും പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ കുവൈത്ത് പ്രധാന മന്ത്രിയെ അറിയിച്ചതായും അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായും വിദേശകാര്യ മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Home Middle East Kuwait വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി