കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയും രാജിവെച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി കുവൈത്ത് സര്‍ക്കാര്‍. ഡോ. ആദിൽ അല്‍ അദ്വാനിയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ സോഷ്യല്‍ മിഡിയില്‍ പ്രചരിക്കുന്നുണ്ട്.ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സർക്കാർ വക്താവ് അമീർ അൽ അജ്മി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി വാര്‍ത്ത തള്ളി കുവൈത്ത്
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് സർക്കാർ മുന്നറിയിപ്പ് നൽകി