കുവൈത്ത്: അറിവ് പകർന്ന് നൽക്കുക എന്നതാണ് സാമുഹൃ നൻമയ്ക്ക് ഏറ്റവും ഉദാത്തമായത്. ഏതൊരു സമൂഹത്തെയും രാജ്യത്തെയും വിലയിരുത്തുന്നതും വിജയിത്തിലേക്ക് എത്തിക്കുന്നതും ആ നാട്ടിലെ വിദ്യാഭ്യാസമാണ്.
അത് കൊണ്ട് തന്നെ ഏതൊരു കാലഘട്ടത്തിലായാലും അറിവ് പകരുക എന്നത് നന്മയുടെ കവാടമാണ് ഏതൊരു സമ്പത്തിനെക്കാളും ഉത്തമം വിദ്യയാണ് ആർക്കും അപഹരിക്കാൻ കഴിയാത്ത ധനം. അത് ഈ കാലഘട്ടത്തിൽ ക സാമുഹൃ മാധ്യമങ്ങളുടെ അതി പ്രസരം യുവ തലമുറയെ കൃത്യമായ അറിവ് നേടുന്നതിലും ധാർമികമായ ജീവിത ചര്യയിൽ നിന്നും മൂല്യങ്ങളുടെ ഇടപെടലുകൾ ഇല്ലാതെയാവുന്നത് ഏറെ സ്വാധീനിക്കുന്നു അത് കൊണ്ട് യുവ തലമുറക്ക് വേണ്ടത് കൃത്യമായ ദിശാബോധമാണ് അതാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നതെന്നും ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ചെങ്കള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബദർ അൽ സമ ബലിപെരുന്നാൾ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു കൊണ്ട് മുസ്തഫ അഷ്റഫി കക്കുപ്പടി പറഞ്ഞു.
സൂം ആപ്ലിക്കേഷനിലൂടെ ഹാഫിസ് മുഹമ്മദ് ഇംറാന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അക്കാദമി പ്രസിഡന്റുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്‌ഘാടനം ചെയ്തു.
കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുനീർ കുണിയ അധ്യക്ഷത വഹിച്ചു. ചെങ്കള അബ്ദുല്ല ഫൈസി, അഷ്‌റഫ് ഹുദവി പാടലടുക്കം, ഷംസുദ്ദീൻ ഫൈസി, ഇഖ്ബാൽ മാവിലാടം, റസാഖ് (ബദർ അൽ സമ) , ഡോ. ഗോപകുമാർ, കബീർ തളങ്കര, റഹ്മാൻ മീത്തൽ, കബീർ മഞ്ഞംപാറ, അസീസ് തളങ്കര, റഹീം ചെർക്കള,കെ.പി കുഞ്ഞബ്ദുള്ള, ഉമ്മർ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ഹമീദ് മധൂർ സ്വഗതവും കുവൈത്ത് ചാപ്റ്റർ ട്രഷറർ അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.