വിനയത്തിന്റെ പ്രതീകമായിരുന്നു ഹൈദരലി തങ്ങൾ- കുവൈത്ത് കെ.എം.സി.സി.:

0
10
കുവൈത്ത് സിറ്റി:
മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത്‌ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഒരു പതിറ്റാണ്ടിലേറെക്കാലം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തും മലപ്പുറം ജില്ലയുടെ അമരക്കാരനായും ഒക്കെയായി പ്രവർത്തിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ശക്തമായ നിലപാടുകളെടുത്ത് പാർട്ടിയെ മുന്നോട്ട് നയിച്ച നേതാവായിരുന്നു തങ്ങളെന്ന് പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അനുസ്മരിച്ചു.  മത സംഘടനകളെ ഒരുമിച്ച് നിർത്തുന്നതിൽ വലിയപങ്കു വഹിച്ച മഹത് വ്യക്തിത്വവും എളിമയുടെ പ്രതീകവുമായിരുന്നു തങ്ങളെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുവൈത്ത് കെ.എം.സി.സി.യുടെ വിവിധ  ജില്ലാ-മണ്ഡലം കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉജ്ജ്വല മാതൃകകൾ അവശേഷിപ്പിച്ചാണ്‌ തങ്ങൾ യാത്രയായതെന്നു നേതാക്കൾ അനുസ്മരിച്ചു.
അനുശോചനയോഗവും മയ്യിത്ത് നിസ്‌കാരവും മാർച്ച 7 നു  തിങ്കളാഴ്ച  വൈകുന്നേരം 7:30 ന് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ നാസർ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.