കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഈജിപ്ഷ്യൻ യാത്രക്കാരൻ മരിച്ചു. ഗൾഫ് രാജ്യത്ത് നിന്നുള്ള വിമാനമായിരുന്നു. അത്യാഹിതമുണ്ടായപ്പോൾ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ എമർജൻസി ടീമിനെ അറിയിക്കുകയും വിമാനം ലാൻഡ് ചെയ്യുന്നതുവരെ ആംബുലൻസ് സ്റ്റാൻഡ്ബൈയിൽ തുടരുകയും ചെയ്തിരുന്നു. ലാൻഡ് ചെയ്തശേഷം പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് അയക്കുകയും ചെയ്തു.