വിമാനത്താവളം തുറക്കുമ്പോൾ നിരോധിത രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരെയും മടങ്ങി വരാൻ അനുവദിക്കും

0
29

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെടുക്കുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒരു ദിവസത്തേക്ക് മാത്രമായി ഇന്ന് തുറക്കുമ്പോൾ
നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവിനും ഔദ്യോഗിക അനുമതികൾ നൽകിയിട്ടുണ്ട്. സാധുവായ റെസിഡൻസി കൈവശമുള്ളവർ, യാത്രാനിരോധനം ഇല്ലാത്ത ട്രാൻസിറ്റ് രാജ്യങ്ങളിൽ 14 ദിവസത്തെ താമസം പൂർത്തിയാക്കിയതിൻ്റെയും, പിസിആർ പരിശോധന സർട്ടിഫിക്കേഷൻ രേഖകളും കൊണ്ടുവരണം. കുവൈത്ത് സ്വദേശിയുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളും ഇതിൽ ഉൾപ്പെടുന്നു . വരും മണിക്കൂറുകളിൽ എല്ലാവരുടെയും തിരിച്ചുവരവിനായി ഫ്ലൈറ്റുകൾ ക്രമീകരിക്കുന്നതിന് ഏകോപനം നടന്നു വരുന്നതായും അധികൃതർ അറിയിച്ചു.