വിവാഹം കഴിക്കുന്നതിനു മുൻപുള്ള മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കി കുവൈറ്റ്

0
19

കുവൈറ്റ്‌: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വിവാഹത്തിനു മുമ്പുള്ള വൈദ്യപരിശോധന നിർബന്ധമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജനിതക, പകർച്ചവ്യാധി രോഗങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. കുവൈത്തിൽ നടക്കുന്ന എല്ലാ വിവാഹ കരാറുകളും ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. രണ്ട് കക്ഷികളും കുവൈറ്റികളായാലും, അവരിൽ ഒരാൾ കുവൈത്തികളായാലും രണ്ടുപേരും കുവൈത്തികളല്ലാത്തവരായാലും ഈ ചട്ടങ്ങൾ ബാധകമാണ്. കുവൈത്തിലെ എല്ലാ വിവാഹ കരാറുകൾക്കുമായി മെഡിക്കൽ പരിശോധനകൾ വിപുലീകരിക്കുന്നതാണ് പുതിയ ചട്ടങ്ങത്തിലെ പ്രധാന മാറ്റം.