വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് അഞ്ച് മരണം

0
23

കാസർകോട്: പാണത്തൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് അഞ്ച് മരണം.
രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. 30 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്കു വന്ന കല്ല്യാണ ബസ്സാണ് അപകടത്തിൽപെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.വധുവിന്റെ വീട്ടുകാരായിരുന്നു ബസ്സിൽ സഞ്ചരിച്ചത് . മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.