ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും എന്ന് ഉറപ്പു നൽകി കേരളത്തിൽ നിന്നുള്ള ഏക കേന്ദ്ര മന്ത്രി. ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കും. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ അത്രയുണ്ടായിട്ടില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു തരത്തിലുള്ള രാഷ്ട്രീയ കാരണങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെ ബാധിക്കില്ല. കേന്ദ്രത്തോടുള്ള സംസ്ഥാന ഗവണ്മെന്റിന്റെ സമീപനത്തിൽ പകച്ചുനില്‍ക്കില്ലെന്നും ജനങ്ങളെ ബാധിക്കാതെ അത്തരം തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുരളീധരന്‍.
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് വിശ്വാസ സംരക്ഷണം പാര്‍ട്ടി നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.