വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ സന്ദർശകരെയും സ്പോൺസർമാരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം

0
54

കുവൈത്ത് സിറ്റി : വിസിറ്റ് വിസയിലെത്തി താമസിച്ച് പ്രവേശന സമയത്ത് സമ്മതിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി വ്യക്തികളെയും അവരുടെ സ്പോൺസർമാരെയും നാടുകടത്താൻ തീരുമാനിച്ച് ആഭ്യന്തര മന്താലയം. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമുളള പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് എൻക്വയറി അഫയേഴ്‌സ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റും ചെയ്തു. ഫാമിലി വിസിറ്റ് വിസയിലെത്തി നിയമമനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ നിരവധി സ്ത്രീകളും കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നാടുകടത്താനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഈ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് നിർദ്ദിഷ്ട സന്ദർശന കാലയളവ് പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.