വീടിനു തീപിടിച്ചു ; നാലുപേരടങ്ങിയ കുടുംബം കത്തിയമർന്നു

0
157

അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളത്ത് വീടിന് തീപ്പിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ, ഭാര്യ അനു, ഒൻപത് വയസുകാരനായ മകൻ ജുവാൻ, ആറു വയസ്സുള്ള ജസ്‌വിൻ എന്നിവരാണ് ദാരുണമായി മരിച്ചത്.ബിനീഷ് അങ്കമാലി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ അനു മുക്കന്നൂർ എം.എ.ജി.ജെ ആശുപത്രി ജീവനക്കാരിയുമാണ്. സംഭവമറിഞ്ഞു അഗ്നിശമന സേന എത്തിയെങ്കിലും എല്ലാവരും മരിച്ചിരുന്നു.