കുവൈത്ത് സിറ്റി: വീട്ടുജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലെത്തിച്ച ശേഷം മരൂഭൂമിയിൽ ഒട്ടകങ്ങളെ മേക്കുന്ന ജോലിക്ക് നിർബന്ധിതനാക്കിയതായി ഇന്ത്യക്കാരൻ. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിൻ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തെലങ്കാനയിൽ നിന്നുള്ള റാത്തോഡ് നാംദേവ് (51) എന്ന ഇന്ത്യൻ തൊഴിലാളിയാണ് കുവൈറ്റ് മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കാൻ നിർബന്ധിതനായത്. മരുഭൂമിയിൽ അകപ്പെട്ട അദ്ദേഹം തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സഹായം അഭ്യർത്ഥിച്ച് തൻ്റെ നാട്ടിലേക്ക് അയക്കുകയും ചെയ്തു . ഈ വീഡിയോ ഇന്ത്യയിലുടനീളം അതിവേഗം വൈറലാകുകയും വിവിധ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇതോടെയാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി വിഷയത്തില്‍ ഇടപെട്ടത്.അദ്ദേഹം ഇപ്പോൾ സൗദി അറേബ്യയിലാണെന്ന് വിവരം ലഭിച്ചതായും അവിടേക്ക് ബന്ധപ്പെടാൻ കഴിഞ്ഞതായും ഇന്ത്യൻ എംബസി “എക്സ്” അക്കൗണ്ടിൽ അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ സഹായം നൽകുന്നതിന് എംബസി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹത്തെ സ്വന്തം പ്രവിശ്യയിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി അറിയിച്ചു.
Home Middle East Kuwait വീട്ടുജോലിക്കെന്ന വ്യാജേന കുവൈത്തിലെത്തിച്ച് ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതായി ഇന്ത്യക്കാരൻ