വീണ്ടും കെട്ടിടത്തിന് തീപിടിത്തം; മരണപെട്ടത് 5 പേർ

0
38

കുവൈത്ത് സിറ്റി : ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തിൽ തീപിടിച്ചു. സംഭവത്തിൽ 5 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെയാണ് സംഭവം. സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ. സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും 2 കുട്ടികളും ഇവരുടെ ഫ്ലാറ്റിനു തൊട്ടരികിൽ താമസിച്ചിരുന്ന അംഗ പരിമിതനായ ഒരാളുമാണ് മരണമടഞ്ഞത്.തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ടാണ് മരണം സംഭവിച്ചത്.പരിക്കേറ്റവർ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിലാണ്.