എന്ന തലക്കെട്ടിൽ നടന്ന ചിത്ര രചനാ മത്സരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ ഉള്ള കലാകാരന്മാർ പങ്കെടുത്തു .
മുംബൈ സ്വദേശി ഫഹീം അബ്ബാസ് ഷൈഖ് ഒന്നാം സമ്മാനമായ 8 ഗ്രാം സ്വർണ നാണയം നേടി.
അനീഷ് എം എസ് രണ്ടാം സമ്മാനമായ 4 ഗ്രാം സ്വർണ നാണയവും ,
ഷാജി പി എൻ മൂന്നാം സമ്മാനമായ 2 ഗ്രാം സ്വര്ണനാണയവും നേടി.
മത്സരാത്ഥികൾക്ക് പുറമെ മറ്റു കലാകാരൻമാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഉള്ള വേദിയും ഒരുക്കിയിരുന്നു.
അറുപതോളം സൃഷ്ടികൾ പ്രദർശനത്തിന് ഒരുക്കിയിരുന്നു.
സാൽമിയ നജാത് സ്കൂളിൽ
വെച്ചു നടന്ന മത്സരം
മിഡിൽ ഈസ്റ്റിലെ അറിയപ്പെടുന്ന കലാകാരനും കുവൈറ്റി പൗരനുമായ സാമി മുഹമ്മദ് പരിപാടി ഉത്ഘാടനം ചെയ്തു .
മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ , വെൽഫയർ കേരളം കുവൈറ്റ് പ്രസിഡന്റ് റസീന മുഹിയുദ്ദീൻ,
കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ,
സൗഹൃദവേദി പ്രസിഡന്റ് ജോർജ് പയസ്,
കല പ്രതിനിധി അനിൽ കുമാർ, ബിനു,
വെൽഫയർ കേരള കുവൈറ്റ് വൈസ് പ്രസിഡന്റുമാരായ ഖലീലുറഹ്മാൻ, ഷൌക്കത്ത് വളാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു . വെൽഫയർ കേരള സാൽമിയ മേഖല പ്രസിഡന്റ് അഷ്‌കർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ നദീർ തിക്കോടി സ്വാഗതവും , മേഖല ട്രെഷറർ സിറാജ് അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. അനുഭൂതി സേഥ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു .
വിജയികൾക്ക് സ്പോൺസർമാരായ മലബാർ ഗോൾഡ് ,
ബോഡി സോൺ,
ഫോസ്‌താൻ അൽ അമീറ പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു .
മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ,
മാർക്കറ്റിംഗ് മാനേജർ വിബിൻ ഗംഗാധരൻ,
ബോഡി സോൺ പ്രതിനിധികളായ ഗഫൂർ , മുഹമ്മദ് സലിം, ഫോസ്‌താൻ അൽ അമീറ പ്രതിനിധിയായി ഗായത്രി കല്ലിക്കട്ട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു .
സുനിൽ പൂക്കോട് കുട്ടികൾക്കായി പെയിന്റിംഗ് ഡെമോൺസ്‌ട്രേഷൻ ക്ലാസ് നടത്തി . പ്രശസ്ത കുവൈത്തി ആർട്ടിസ്റ് താരിഖ് അൽ ഉബൈദ് ഉദ്ഗാടനം ചെയ്ത ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ മയൂരി മോഹൻ ഒന്നാം സ്ഥാനം നേടി.