വേനൽച്ചൂടിന് അറുതി; കുവൈത്തിൽ സുഹൈൽ നക്ഷത്രം ദൃശ്യമാകും

0
16

കുവൈത്ത് സിറ്റി: തണുപ്പുകാലത്തിന്റെ വരവറിയിച്ചു കൊണ്ട് കുവൈത്തിൽ സുഹൈൽ നക്ഷത്രം സെപ്തംബർ നാലിന് ഉദിക്കും. ഇതോടെ ചൂട് കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് ‘സുഹൈൽ’. രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നുള്ളതാണ് സുഹൈൽ സീസണിന്റെ പ്രത്യേകത.13 ദിവസത്തോളം സീസണ്‍ നീണ്ടു നില്‍ക്കും. സുഹൈൽ നക്ഷത്രത്തിന്‍റെ വരവിനെ വലിയ ആശ്വാസത്തോടെയാണ് രാജ്യം വരവേല്‍ക്കുന്നത്.