വേറിട്ട അനുഭവമായി വെൽഫെയർ വനിതസംരംഭകത്വ ശിൽപശാല.

0
35
കുവൈറ്റ് സിറ്റി :വെൽഫെയർ കേരളകുവൈത്ത് ആറാം വാർഷികത്തോടനുബന്ധിച്ച് വനിതാസംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.
 
വനിതകൾ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും, _സമയം ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെയും_ , ആർജവത്തോടെ പൊതുരംഗത്ത് കടന്നുവരേണ്ടതിന്റെയും ആവശ്യകത ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടി വനിതകൾക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമേകി .
 
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല 
കൂവൈത്തിലെ സന്നദ്ധ സേവന സംഘടനയായ എൻവിയുടെ റിലേഷൻഷിപ്പ് & ട്രയിനിംഗ് മാനേജർ അലനോർ ബർട്ടൻ ഉദ്ഘാടനം ചെയ്തു .
ഞാൻ ഒരു സംരംഭകയല്ല കേരളത്തിൽ നിന്ന് കുവൈത്തിലെത്തി വിജയകരമായ സംരംഭങ്ങൾ നടത്തുന്ന നിരവധി വനിതകളെ ഇവിടെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 
കേരളത്തിലെ വനിതകൾ വിദ്യാഭ്യാസം കൊണ്ടും ജോലിയിലെ ആത്മാർത്ഥത കൊണ്ടും ബുദ്ധിപരമായും മിടുക്കരാണ്. 
അതുകൊണ്ട് തന്നെയാണ് അവർ ഓരോ മേഖലയിലും വിജയം വരിക്കുന്നത് .
വെൽഫെയർ കേരള പോലുള്ള സാമൂഹിക പ്രാധാന്യമുള്ള കൂട്ടായ്മയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ പറഞ്ഞു .
 
ഈ മേഖലയിൽ സംരംഭകർ അനുഭവിക്കുന്ന പ്രയാസങ്ങളേയും,
അതിനെ എങ്ങനെ അതീജീവിക്കാം എന്നതിനെ കുറിച്ചു, *സാധാരണ നിലയിൽ നിന്നും സ്വയം പ്രയത്നങ്ങളിലൂടെ അന്താരാഷ്ട്ര ബ്രാന്റ്കളുടെ ഉടമകളായിത്തീർന്ന സ്ത്രീകളുടെ ഉദാഹരണങ്ങലിലൂടെ* കേന്ദ്ര വൈസ്പ്രസിഡന്റ് ലായിക്ക് അഹമദ് സദസിനു *മോടിവേഷൻ ക്ലാസ്സ് എടുത്തു*.
വെൽഫെയർ കേരളകുവൈത്ത് കേന്ദ്ര സെക്രട്ടറി സ്മിത അധ്യക്ഷയായിരുന്നു .
 
വിവിധ സംരംഭകത്വ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായ 
ഷൽമി റിയാസ് & ഷഹീന ജസ്‌നി , ഗായത്രി, സുമയ്യ, നിസ, 
ഫാത്തിമ സഅദ് എന്നിവർ അവരുടെ അനുഭവങ്ങൾ സദസ്സ്യരുമായി പങ്കുവെച്ചു. 
 
കേന്ദ്ര വനിത ക്ഷേമ കൺവീനർ ആയിശ പി ടി പി നന്ദി പറഞ്ഞു.