വേൾഡ് മലയാളി കൗൺസിൽ (ഡബ്ളിയു. എം. സി) ഭാരവാഹികളെ തിരഞ്ഞെടുത്തു :

0
41

 

 

കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂം വെർച്ച്വൽ മീറ്റിംഗ് വഴി നടത്തിയ തിരഞ്ഞെടുപ്പിൽ ഡബ്ലിയു .എം.സി ഗ്ലോബൽ ജനറൽ സെക്രട്ടറി സി. യു. മത്തായി, ഡബ്ലിയു .എം.സി മിഡിലീസ്റ് പ്രസിഡന്റ് ചാറൽസ് പോള്, റീജിയണൽ നോമിനേഷൻ/ ഇലക്ഷൻ കമ്മിഷണർ ജോർജ് കാളിയേടൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻറ് – അഡ്വക്കറ്റ്. തോമസ് പണിക്കർ, ചെയർമാൻ ബി. സ്. പിള്ള, വൈസ് ചെയർമാൻ അഡ്വക്കറ്റ്.രാജേഷ് സാഗർ, വൈസ്പ്രെസിഡന്റുമാരായി കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, ട്രെഷറർ ജെറൽ ജോസ്, മീഡിയ കൺവീനർ സിബി തോമസ്, ലേഡീസ് വിങ് കൺവീനർ ജോസി കിഷോർ, സെക്രട്ടറി മാരായി ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയിൻറ് ട്രഷറർ ഷിബിൻ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.

പരേതനായ ശ്രീ. ടി. എൻ. ശേഷൻ സ്ഥാപക ചെയർമാൻ ആയി 1995 ജൂലൈ 3 ന്‌ ന്യൂ ജേഴ്‌സിയിൽ രൂപീകരിച്ച ഈ സംഘടന പ്രവാസി മലയാളികളുടെ ആദ്യ ലോക കൺവെൻഷനിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മലയാള/ കേരളീയ വംശജരുടെ വ്യാപകമായി ചിതറിക്കിടക്കുന്ന സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിനും സംസ്കാരം, പാരമ്പര്യം, ജീവിതരീതി എന്നിവയുടെ പൊതുവായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒരു രാഷ്ട്രീയേതര ഫോറം നൽകുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ പ്രത്യേകത വർധിപ്പിക്കുന്നതിനും മറ്റു സംസ്കാരങ്ങളോട് സഹവർത്തിത്വം പുലർത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുള്ള കരുത്തും ധാരണയും നൽകുകയും മലയാളികളുടെ/ കേരള വംശജരുടെ സഹോദര്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

6 ഭൂഖണ്ഡങ്ങളിലായി 60-ൽ പരം പ്രൊവിൻസുകളിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വംശീയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.