വൈദ്യുതി ബില്ലില്‍ കൃത്രിമം കാണിച്ച നാല് മന്ത്രാലയ ജീവനക്കാര്‍ക്ക് തടവ്

കുവൈറ്റ് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്‍റെ സംവിധാനങ്ങള്‍‍ ഹാക്ക് ചെയ്യുകയും വാണിജ്യ സമുച്ചയങ്ങളുടെ വൈദ്യുതി മീറ്റര്‍ ബില്ലുകള്‍ മാറ്റുകയും ചെയ്തതിന് വൈദ്യുതി, ജല മന്ത്രാലയത്തിലെ നാല് ജീവനക്കാര്‍ക്ക് അപ്പീല്‍ കോടതി നാല് വര്‍ഷം തടവിന് ശിക്ഷ വിധിച്ചു. പിടിയിലായ നാലു പേരിൽ രണ്ടുപേർ കുവൈത്തികളും രണ്ടുപേർ പ്രവാസികളുമാണ്. വാണിജ്യ സമുച്ചയങ്ങളുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനായി ഇലക്ട്രിസിറ്റി മീറ്ററുകൾ ഹാക്ക് ചെയ്തതിനും ജോലിയുടെ കടമകൾ ലംഘിച്ചതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.