വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

0
59

കുവൈത്ത് സിറ്റി : വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് സാൽമിയയിലെ ഒമ്പത് വാണിജ്യ സ്റ്റോറുകൾ അടച്ചുപൂട്ടി വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് . സ്ഥാപന ഉടമകൾക്കെതിരെ തുടർ നടപടികൾ എടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വ്യാജ ഉൽപ്പന്നങ്ങളുടെ വില്പന തടയാനാണ് വാണിജ്യ സംരക്ഷണ വകുപ്പിൻ്റെ കർശന നടപടി. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മാളുകളുടെയും ഷോപ്പുകളുടെയും നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.