വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് കാറുകൾ വാങ്ങിയ ബിദൂനി അറസ്റ്റിലായി

0
58

കുവൈത്ത് സിറ്റി: 48,000 ദിനാറിന്‍റെ വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് കാറുകൾ വാങ്ങിയ ബിദൂനി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാർ കമ്പനി ഹവാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. സമാന രീതിയിൽ വ്യാജചെക്കുകൾ ഉപയോഗിച്ച് പ്രതി മുൻപും കാറുകൾ വാങ്ങിയിട്ടുണ്ടെന്ന് കാർ കമ്പനിയുടെ അഭിഭാഷകൻ പരാതിയിൽ പറഞ്ഞു.
വാങ്ങിയ കാറുകളിൽ മൂന്നെണ്ണം വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. കൂടാതെ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന തൻ്റെ കൂട്ടാളിയാണ് ചെക്കിൽ ഒപ്പിട്ടിരിക്കുന്നതെന്നും പ്രതി സമ്മതിച്ചു.