വ്യാജ പൗരത്വം ചമച്ച സിറിയൻ പൗരൻ കുവൈറ്റിൽ അറസ്റ്റിൽ

0
62

കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച് കുവൈറ്റ് പൗരത്വം നേടിയതിന് സിറിയൻ സ്വദേശിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനെ കുവൈറ്റ് അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്ത് വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കേസുകളിൽ ദേശീയ അന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. ഇറാഖ് അധിനിവേശത്തിന് തൊട്ടുപിന്നാലെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ സിറിയയിൽ നിന്നുള്ള പ്രതി കുവൈത്ത് പൗരത്വം നേടിയതായി സ്രോതസ്സുകൾ പറയുന്നു. മരിച്ച കുവൈറ്റ് പൗരൻ്റെ പൗരത്വ രേഖകളിൽ സംശയാസ്പദമായ ഒരു എൻട്രി കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഉയർന്നത്.